ആകാശ് തില്ലങ്കേരിമാരെ സിപിഐഎം ഭയക്കുന്നു; പാലൂട്ടി വളർത്തിയവർ ഇപ്പോൾ കൊലവിളി നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

ആകാശ് തില്ലങ്കേരിമാരെ സിപിഐഎം ഭയക്കുന്നുവെന്ന് കെ സുരേന്ദ്രൻ. അയാൾ ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്. സിപിഐഎം തെറ്റ് ഏറ്റ് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണം. ചുവപ്പ് കണ്ട കാളയെന്ന പോലെ കറുപ്പ് കണ്ട പിണറായിയെന്ന് മാറ്റി പറയാമെന്ന് അദ്ദേഹം പരിഹസിച്ചു.
അതേസമയം വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം വീണ്ടും രംഗത്തെത്തി. ജയപ്രകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെയാണ് വീണ്ടും രംഗത്തെത്തിയത് . എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും. നാട്ടിൽ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഐഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.
Story Highlights: CPIM is afraid of Akash Thillankeris, K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here