Money Saving : കൃത്യമായി നിക്ഷേപിക്കാൻ തയാറുണ്ടോ ? കാലാവധിയിൽ ലഭിക്കും 11 ലക്ഷം രൂപ

കൃത്യമായി നിക്ഷേപിക്കാൻ തയാറുള്ളവർക്ക് മികച്ച റിട്ടേൺ നൽകുന്ന പദ്ധതിയാണ് പിപിഎഫ്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ ഇരട്ടിയോളം തുക തിരികെ ലഭിക്കുമെന്നതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ( how to invest steadily to earn 11 lakhs )
പിപിഎഫ് എങ്ങനെ എടുക്കാം ?
ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും. നിലവിൽ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
എങ്ങനെ 11 ലക്ഷം നേടാം ?
പ്രതിമാസം 3,500 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം നിങ്ങൾ നടത്തുന്ന നിക്ഷേപം 42,000 രൂപയായിരിക്കും. ഇത്തരത്തിൽ 15 വർഷം ചിട്ടയായി നിക്ഷേപിച്ചാൽ നിങ്ങൾ 6,30,000 രൂപ സമ്പാദിക്കും. 7.1 ശതമാനം രൂപ പലിശ നിരക്കിൽ കാലാവധി പിന്നിടുമ്പോൾ 11,39,099 രൂപയാകും നിങ്ങൾക്ക് ലഭിക്കുക.
Read Also: Money Saving : റിസ്‌ക് ഇല്ലാതെ പണം ഇരട്ടിപ്പിക്കാൻ ഒരു പോസ്റ്റ് ഓഫിസ് പദ്ധതി
ഈ നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയെടുത്താൽ 20 വർഷത്തെ കാലാവധിയിൽ നിങ്ങൾ നിക്ഷേപിക്കുക 8,40,000 രൂപയായിരിക്കും. കാലാവധി പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ലഭിക്കുക 18,64,321 രൂപയുമാണ്.
നികുതിയുണ്ടോ ?
പിപിഎഫിലെ നിക്ഷേപം പൂർണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. കാലവധിയിൽ ലഭിക്കുന്ന തുകയ്ക്കും പൂർണമായ നികുതി ഇളവ് ലഭിക്കും.
Story Highlights: how to invest steadily to earn 11 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here