തിരുവണ്ണാമലയില്‍ എടിഎമ്മുകളില്‍ നിന്ന് 75 ലക്ഷം രൂപ കവര്‍ന്ന സംഭവം: രണ്ട് പേര്‍ പിടിയില്‍

തമിഴ്‌നാട് തിരുവണ്ണാമലയില്‍ എടിഎമ്മുകളില്‍ നിന്നും 75 ലക്ഷം രൂപ കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ പൊലിസ് പിടികൂടി. അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. തിരുവണ്ണാമലയില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. (Two arrested for stealing 75 lakh rupees from ATMs in Thiruvannamalai)
ഈ മാസം 12നാണ് തിരുവണ്ണാമല നഗരത്തിലെ, മൂന്ന് എസ്ബിഐ എടിഎമ്മുകളും ഒരു വണ്‍ ഇന്ത്യ എടിഎമ്മും കൊള്ളയടിക്കപ്പെട്ടത്. വളരെ വേഗത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോയ പൊലിസ്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോഷ്ടാക്കളെന്ന് കണ്ടെത്തി. പിന്നീട് സമാന കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാന സ്വദേശികളായ മുഹമ്മദ് ആരിഫ്, ആസാദ് എന്നിവരെ പിടികൂടിയത്. മോഷണ സംഘത്തിലെ മുഖ്യപ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
പത്തു പേരടങ്ങുന്ന സംഘമാണ് മോഷണങ്ങള്‍ നടത്തിയത്. ഇവര്‍, ഹരിയാന, ഗുജറാത്ത്, കോലാര്‍ സ്വദേശികളാണ്. ബാക്കിയുള്ള എട്ടുപേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വേഗത്തില്‍ ഇവര്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ദക്ഷിണേന്ത്യയിലെത് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നും തിരുവണ്ണാമല പൊലിസ് സൂപ്രണ്ട് കാര്‍ത്തികേയന്‍ അറിയിച്ചു.
Story Highlights: Two arrested for stealing 75 lakh rupees from ATMs in Thiruvannamalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here