മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കസ്റ്റഡിയിൽ എടുത്തത്. കെഎസ് യു ജില്ല വൈസ് പ്രസിഡന്റ് സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട്ടും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read Also: മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയും പോലെ; കരുതൽ തടങ്കലിനെതിരെ നിയമനടപടിക്ക് കോൺഗ്രസ്
Story Highlights: Two KSU workers in police custody Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here