Advertisement

105 വർഷത്തിന് ശേഷം കത്ത് ലഭിച്ചു; 1916 ൽ അയച്ച കത്ത് കിട്ടിയത് 2021 ൽ…

February 20, 2023
Google News 6 minutes Read

സാങ്കേതിക വിദ്യ ഒരുപാട് വളർച്ച പ്രാപിച്ച കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഏത് ദൂരവും നിമിഷ നേരം കൊണ്ട് കീഴടക്കി ലോകത്തെ ഏതുകോണിലും നമുക്ക് സന്ദേശം കൈമാറാൻ സാധിക്കും. കത്തെഴുതി ദിവസങ്ങൾ കാത്തിരുന്ന രീതിയെ കുറിച്ചെല്ലാം വരും തലമുറയോട് പറഞ്ഞാൽ അവർക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അങ്ങനെയൊരു കത്തിന്റെ വിശേഷമാണ്. ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയില്‍ നിന്ന് 1916 ല്‍ അയച്ച എഴുത്ത് 105 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലണ്ടനിലെ വിലാസത്തില്‍ ലഭിച്ചത്. ഇപ്പോൾ ആ വീട്ടിൽ സൗത്ത് ലണ്ടനിലെ ഹാംലെറ്റ് റോഡിലെ ആ വീട്ടിൽ താമസിക്കുന്ന ആൾക്കാണ് കത്ത് ലഭിച്ചത്.

ജോർജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമുള്ള ഒരു പെന്നി വിലയുള്ള സ്റ്റാമ്പ് പതിച്ച കത്തില്‍ ബാത്ത്, സിഡന്‍ഹോം പോസ്റ്റോഫിസുകളുടെ സീലും ഉണ്ടായിരുന്നു. ‘6 ഫെബ്രുവരി 16’എന്നായിരുന്നു കത്തിന്‍റെ പുറത്ത് സീൽ പതിച്ചിരുന്നത്. ആദ്യം കരുതിയത് 2016 ലെ കത്ത് ആകുമെന്നാണ്. പിന്നീടാണ് രാജ്ഞിയുടെ ചിത്രത്തിന് പകരം രാജാവിന്‍റെ ചിത്രം പതിച്ച സ്റ്റാംപ് ശ്രദ്ധയിൽ പെട്ടത്. പിന്നീടാണ് കാര്യം വ്യക്തമായത്. കത്ത് ഏറെ പഴയതാണെന്നും അതിനു ചരിത്രപരമായ വിലയുണ്ടെന്നും മനസിലായി. ഇതോടെ പ്രാദേശികമായി പ്രസിദ്ധീകരിക്കുന്ന ‘ദി നോർവുഡ് റിവ്യൂ’ മാസികക്ക് സംഭവം സൂചിപ്പിച്ച് കൊണ്ട് 27 കാരനായ ഗ്ലെൻസ് കത്തെഴുതുകയും സംഭവം പുറംലോകം അറിഞ്ഞത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഹാംലെറ്റ് റോഡിലെ വീട്ടിൽ അന്ന് താമസിച്ചിരുന്ന സ്റ്റാമ്പ് ഡീലർ ഓസ്വാൾഡ് മാർഷിന്‍റെ ഭാര്യ കാറ്റി മാർഷിന്‍റെ വിലാസത്തിലാണ് കത്ത് വന്നതെന്നു മാസികയുടെ എഡിറ്ററായ സ്റ്റീഫന്‍ ഓക്സ്ഫോര്‍ഡ് കണ്ടെത്തി. കാറ്റിയുടെ കൂട്ടുകാരിയായ ക്രിസ്റ്റബെൽ മെന്നലാണ് കത്ത് അയച്ചിരുന്നത്. കത്ത് എഴുതിയിരുന്ന 1916 ല്‍ ക്രിസ്റ്റബെല്‍ ബാത്ത് നഗരത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിന്നു. യൂറോപ്പിൽ നടന്ന രണ്ട് ലോകമഹായുദ്ധങ്ങളെ പോലും അതിജീവിച്ച് ഈ കത്ത് ഏങ്ങനെയാണ് ഇപ്പോള്‍ ഉടമ താമസിച്ചിരുന്ന വിലാസത്തിൽ എത്തിയതെന്ന കാര്യത്തില്‍ എല്ലാവരും അത്ഭുതപ്പെടുന്നുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here