Advertisement

തരൂർ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവ്; സ്ഥാനം നൽകാൻ ബുധിമുട്ടില്ല; കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്

February 20, 2023
Google News 2 minutes Read
Bharat Jodo Yatra huge participation of women KC Venugopal

പ്രവർത്തക സമിതിയിലെ ശശി തരൂരിന്റെ സ്ഥാനത്തെപ്പറ്റിയുള്ള വിവാദം അനാവശ്യമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്. ഉചിത സ്ഥാനം നൽകുന്നതിൽ പാർട്ടിയിൽ ഭിന്നതയില്ല. പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും വേണുഗോപാൽ പറഞ്ഞു.(kc venugopal support over sashi tharoor)

തരൂർ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. മാധ്യമങ്ങൾ തരൂരിനെ വെട്ടിലാക്കുന്നു. തരൂരിന് സ്ഥാനം നൽകാൻ കോൺഗ്രസിന് ബുധിമുട്ടില്ല. കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കും. കേരളത്തിൽ സംഘടനാ പ്രശ്നങ്ങൾ ഇല്ല. ഗ്രൂപ്പ് എന്നത് പ്രകടമായ രീതിയിലില്ല. ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്

അതേസമയം യുവാക്കള്‍ക്കായി പാര്‍ലമെന്റില്‍ അഞ്ചു സീറ്റുകള്‍ സംവരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ എംപി. മലയാളികള്‍ തൊഴില്‍ തേടി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത പണ്ടുകാലം മുതല്‍ തന്നെയുണ്ട്. എന്നാല്‍ ഇങ്ങനെ പോകുന്നവര്‍ തിരികെ നാട്ടിലേക്ക് എത്താതിരിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദേഹം വ്യക്തമാക്കി.

30 വയസില്‍ താഴെയുള്ള യുവാക്കള്‍ നിയമനിര്‍മാണ സഭകളില്‍ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി. ദീര്‍ഘവീക്ഷണത്തോടുകൂടി ഉന്നത വിദ്യാഭ്യാസ സമിതി രൂപപ്പെടുത്തി മികവാര്‍ന്ന പാഠ്യപദ്ധതി ക്രമീകരിക്കണം. രാഷ്ട്രീയ കടന്നുകയറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

Story Highlights: kc venugopal support over sashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here