ഗ്രൗണ്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയക്കായി കളിക്കുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. കൈത്തണ്ടക്ക് പരുക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്.
വിക്ടോറിയയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും മാക്‌സ്‌വെൽ ഇതുവരെ ബാറ്റിങ്ങിനായി ഇറങ്ങിയിട്ടില്ല. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. ഒരിടവേള കഴിഞ്ഞ് ഗ്രൗണ്ടിൽ തിരിച്ചെത്തിയ താരം ആദ്യ ഇന്നിംഗ്‌സിൽ വെറും അഞ്ച് റൺസിന് പുറത്തായി. എന്നാൽ വിക്ടോറിയൻ പ്രീമിയർ ലീഗിൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ തന്റെ ഫിറ്റ്നസ് പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു.
Glenn Maxwell cleared of a fracture for this knock on the wrist while fielding. Victoria still assessing when he’ll bat in the second innings #SheffieldShield pic.twitter.com/ZOZ2kpnQZV
— Jack Paynter (@jackpayn) February 21, 2023
കഴിഞ്ഞ വർഷം ഒരു ജന്മദിന പാർട്ടിക്കായി മെൽബണിൽ എത്തിയപ്പോൾ അപകടത്തിൽ പെട്ട് മാക്‌സ്‌വെല്ലിൻ്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇക്കാരണത്താൽ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു, കൂടാതെ ഇന്ത്യക്കെതിരായ നാല് മത്സര ടെസ്റ്റിൽ നിന്നും പുറത്തായി.
Story Highlights: Glenn Maxwell injured in comeback game ahead of ODI series against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here