Advertisement

അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി; പങ്കെടുക്കുന്നത് നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

February 22, 2023
Google News 3 minutes Read
Global Summit of Women kicked off in Abu Dhabi

അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യു.എ.ഇ പ്രഥമ വനിത ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറകിൻറെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ( Global Summit of Women kicked off in Abu Dhabi ).

യു.എ.ഇ പ്രഥമ വനിത ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ രക്ഷാകർതൃത്വത്തിൽ വേൾഡ് മുസ്ലിംസ് കമ്മ്യൂണിറ്റീസ് കൗൺസിലും, ജനറൽ വിമൺസ് യൂണിയനുമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉന്നമനവും ആധുനിക കാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ദ്വി​ദിന ഉച്ചകോടിയിൽ ചര്‌‍ച്ചയാവും.

Read Also: ഐഐടി അബുദാബിയിലേക്ക്; ആദ്യ വിദേശ ക്യാമ്പസ് യുഎഇയിൽ അടുത്ത വർഷം

ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെയുളളവർ ഇന്ന് സംസാരിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കും പ്രാധാനപ്പെട്ട വർഷമാണിതെന്നും യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 നായും ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ജി 20 ഉച്ചകോടിയുടെയും വിജയത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിൻറെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി നടക്കുന്ന ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ-മത-വ്യവസായ-സാമൂഹിക-സാംസ്കാരിക-ശാസ്ത്ര മേഖലകളിലെ വനിതാ പ്രമുഖർ സംബന്ധിക്കുന്നുണ്ട്. സുസ്ഥിര വികസനത്തിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉച്ചകോടി ചർച്ച ചെയ്യും.

Story Highlights: Global Summit of Women kicked off in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here