Advertisement

ഐഐടി അബുദാബിയിലേക്ക്; ആദ്യ വിദേശ ക്യാമ്പസ് യുഎഇയിൽ അടുത്ത വർഷം

February 20, 2023
Google News 3 minutes Read
IIT to Abu dhabi

ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ അടുത്തവർഷം തുറന്നേക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ഐഐടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നുള്ള ഫാക്കൽറ്റി അംഗങ്ങളുടെ ഉന്നതതല സംഘം അബുദാബി സന്ദർശിക്കുകയും അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK) ഉദ്യോഗസ്ഥരുമായും യുഎഇയിലെ മറ്റ് പങ്കാളികളുമായും വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. Indian Institute of Technology IIT to open Abu Dhabi campus

Read Also: അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കം

ക്യാംപസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തെല്ലാം ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ചു ഡൽഹി ഐഐടിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ച പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഇതിൽ അന്തിമ രൂപം ലഭിക്കുമെന്നും അടുത്ത വർഷം വിദ്യാർഥികളെ പ്രവേശിപ്പിച്ച് ക്ളാസുകൾ തുടങ്ങാനാവുമെന്നും സഞ്ജയ് സുധീർ വ്യക്തമാക്കി.

യുഎഇയിൽ ഐഐടി കാമ്പസ് സ്ഥാപിക്കാനുള്ള നിർദേശം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. നിലവിൽ ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലായി ബിരുദ ബിരുദാനന്തര ‍ഡോക്ടറേറ്റ് പ്രോ​ഗാമുകൾ നടത്തുന്ന 23 ഐഐടികളാണ് ഉളളത്. അബു​ദാബിയെ കൂടാതെ മലേഷ്യയിലും ടാൻസാനിയയിലും ഐഐടികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

Story Highlights: Indian Institute of Technology IIT to open Abu Dhabi campus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here