Advertisement

ആദ്യ 14 മിനിട്ടിൽ ലിവർപൂൾ; പിന്നീടങ്ങോട്ട് റയൽ: 7 ഗോൾ ത്രില്ലറിൽ സ്പാനിഷ് വമ്പന്മാർക്ക് ജയം

February 22, 2023
Google News 2 minutes Read
liverpool real madrid won

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് റയലിൻ്റെ വിജയം. വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയും ഇരട്ട ഗോളുകൾ നേടിയപ്പോൾ എഡർ മിലിറ്റാവോ ആണ് റയലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ഡാർവിൻ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ കണ്ടെത്തിയത്. 2-0 എന്ന നിലയിൽ പിന്നിൽ നിന്നതിനു ശേഷമാണ് റയൽ ജയം പിടിച്ചെടുത്തത്. (liverpool real madrid won)

Read Also: ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

സ്വന്തം തട്ടകമായ ആൻഫീൽഡിൽ കളി തുടങ്ങി നാലാം മിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. സമയുടെ അസിസ്റ്റിൽ നിന്ന് ന്യൂനസ് അക്കൗണ്ട് തുറന്നു. 10 മിനിട്ടുകൾക്ക് ശേഷം ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. ഇത്തവണ സല ആണ് സ്കോർ ചെയ്തത്. എന്നാൽ, ഈ മുൻതൂക്കം നീണ്ടുനിന്നില്ല. വിനീഷ്യസ് ജൂനിയർ നിയന്ത്രിച്ച റയൽ അറ്റാക്ക് 21ആം മിനിട്ടിൽ ലിവർപൂൾ പ്രതിരോധത്തെ ആദ്യമായി മറികടന്നു. 36ആം മിനിട്ടിൽ തൻ്റെ രണ്ടാം ഗോളോടെ വിനി റയലിനു സമനില സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ കളി 2-2.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടിൽ തന്നെ റയൽ ലീഡെടുത്തു. ലൂക്ക മോഡ്രിച് എടുത്ത ഒരു ഫ്രീ കിക്കിൽ തലവച്ച് എഡർ മിലിറ്റാവോയാണ് റയലിനെ കളിയിൽ ആദ്യമായി മുന്നിലെത്തിച്ചത്. 55ആം മിനിട്ടിൽ ബെൻസേമയുടെ ആദ്യ ഗോൾ. 67ആം മിനിട്ടിൽ ഗോൾ കീപ്പറെയും ഡിഫൻഡർമാരെയും കബളിപ്പിച്ച് ബെൻസേമ തൻ്റെ രണ്ടാം ഗോൾ കൂടി നേടിയതോടെ റയലിൻ്റെ ജയം പൂർണം.

Story Highlights: liverpool real madrid won champions league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here