ഇന്ന് അവന്റെ പിറന്നാളായിരുന്നു…; ധീരജിന്റെ ഓര്‍മകളുമായി എം.വി ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയില്‍

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ മൂന്നാം ദിനമായ ഇന്ന് തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം എസ്എഫ്‌ഐ നേതാവ് ധീരജിന്റെ പിതാവും. പിറന്നാള്‍ ദിനത്തില്‍ ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ ഒരു തുക ഐആര്‍പിസിക്ക് സംഭാവന നല്‍കി. മിടുക്കനായ യുവ എന്‍ജിനീയറായി മാറേണ്ടതായിരുന്നു ധീരജെന്ന് എം വി ഗോവിന്ദന്‍ ഓര്‍മിച്ചു. ആത്മബന്ധങ്ങള്‍ ഒഴുകിയെത്തിയ തിരമാല പോലെയായിരുന്നു തളിപ്പറമ്പ് എന്നും ജനകീയ പ്രതിരോധ ജാഥയില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.(MV Govindan in memories of Dheeraj)
‘ആത്മബന്ധങ്ങള്‍ ഒഴുകിയെത്തിയ തിരമാല പോലെയായിരുന്നു തളിപ്പറമ്പ്. ഓരോരുത്തരും അടുത്തറിയാവുന്നവര്‍. പതിനായിരങ്ങള്‍ക്കിടയിലൂടെ വേദിയിലെത്തുമ്പോള്‍ ധീരരക്തസാക്ഷി ധീരജിന്റെ അച്ഛനുമുണ്ടായിരുന്നു. ഇന്ന് അവന്റെ പിറന്നാളായിരുന്നു. കോണ്‍ഗ്രസുകാര്‍ ജീവനെടുത്തില്ലായിരുന്നെങ്കില്‍ ഇന്നവന്‍ മിടുക്കനായ യുവ എന്‍ജിനീയറായി നമുക്കിടയില്‍ ഉണ്ടാകുമായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ അവന്റെ ഓര്‍മ്മയ്ക്ക് ആ അച്ഛന്‍ ഒരു തുക ഐആര്‍പിസിക്ക് സംഭാവന നല്‍കി. നമ്മള്‍ എങ്ങനെയാണ് പ്രതിരോധമാകുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ മറ്റൊരു കാഴ്ചയുണ്ടോ’. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കുറിച്ചു.
Read Also: ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇടുക്കി എന്‍ജിനീയറിംഗ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ധീരജിനൊപ്പം എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു.
Story Highlights: MV Govindan in memories of Dheeraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here