‘സുബി സുരേഷിന്റെ വിയോഗം നികത്താനാകാത്ത നഷ്ടം’;അനുശോചിച്ച് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍

നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കലാ-സാംസ്‌കാരിക വിഭാഗം അനുശോചിച്ചു. സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത് കോമഡി പരിപാടികളിലെ ജനപ്രിയ താരമായാണ് സുബി സുരേഷ് കലാരംഗത്ത് സജീവമായത്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുബി എന്ന കലാകാരിയെ മലയാളികള്‍
ശ്രദ്ധിക്കുന്നത്.
കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി ശ്രദ്ധേയമായ ഒട്ടേറേ സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്തു. ഏറെ ആരാധകരുള്ള സുബി ഇനിയും ഏറെ ഉയരങ്ങളിലേക്ക് എത്തേണ്ടിയിരുന്ന കലാകാരിയായിരുന്നു. സുബിയുടെ അപ്രതീക്ഷിത വിയോഗം കലാരംഗത്തിന് നികത്താനാകത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും, സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത് എന്ന് കലാസാംസ്‌കാരിക വിഭാഗം കണ്‍വീനറായ റഊഫ് ചാവക്കാട് അനുശോചന കുറിപ്പില്‍ പറഞ്ഞു.
Read Also: സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ
Story Highlights: Pravasi Welfare Dammam Regional Condolences subi suresh death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here