വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പുണിത്തറയിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിക്ക് പരുക്കുകൾ ഇല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. Man arrested who attacked girl who refused marriage proposal
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഇരുവരും മുൻപ് സൗഹൃദത്തിലായിരുന്നു. എന്നാൽ, യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. പിന്നീട് രണ്ടാമത്തെ ബന്ധവും തകർന്നതോടെ വീണ്ടും പെൺകുട്ടിയുടെ അടുത്തേക്ക് പ്രതി വരുകയായിരുന്നു. എന്നാൽ, പഴയ ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രതിയുടെ നീക്കത്തിൽ പെൺകുട്ടി നീരസം പ്രകടിപ്പിച്ചു. തുടർന്നാണ്, പ്രതി കൈവശമുണ്ടായിരുന്ന കത്തി പെൺകുട്ടിയുടെ കഴുത്തി വെച്ച് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ മൊബൈൽ ഫോൺ ഷാജഹാൻ തട്ടിയെടുത്തു.
Story Highlights: Man arrested who attacked girl who refused marriage proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here