Advertisement

‘മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെ, പ്രവർത്തകരെ മർദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം’; എം.എം ഹസൻ

February 23, 2023
Google News 2 minutes Read
MM Hassan criticizes CM Pinarayi Vijayan

മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെയായെന്നും യുഡിഎഫ് പ്രവർത്തകരെ മർദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നും കോൺ​ഗ്രസ് നേതാവ് എംഎം ഹസൻ. നികുതി വർധനയയ്ക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തെ മൃഗീയമായി അടിച്ചൊതുക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിന് മുന്നിൽ വെച്ച് പ്രവർത്തകരെ ക്രൂരമായാണ് തല്ലിച്ചതച്ചത്. ഒരു പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരിക്കാണുള്ളത്. ( MM Hassan criticizes CM Pinarayi Vijayan ).

മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ വെറുപ്പാണ് ഇപ്പോൾ. സമരക്കാരെ ക്രൂരമായി മർദിക്കുന്ന പൊലീസുകാരുടെ സമീപനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നത് വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ ഭീരുവായി അധപതിച്ചിരിക്കുകയാണ്. പേടിത്തൊണ്ടനാണ് ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി.

മുഖ്യമന്ത്രി ക്വാറൻ്റീനിൽ പോയാൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാം; പി.കെ കൃഷ്ണദാസ്Read Also:

കറുത്ത കാറിൽ കറുത്ത വസ്ത്രം ധരിച്ച ബ്ലാക്ക് ക്യാറ്റിന്റെ സംരക്ഷണയിൽ പോകുമ്പോഴും മുഖ്യമന്ത്രിക്ക് കറുിപ്പിനെ ഭയമാണ്. മുഖ്യമന്ത്രിയെ സഖാക്കൾ ഇരട്ടചങ്കൻ എന്നാണ് വിളിക്കുന്നത്, എന്നാൽ അദ്ദേഹത്തിന് ഒരു ചങ്ക് തന്നെ ഉണ്ടോ എന്ന് സംശയമാണ്. പ്രതിഷേധിക്കുന്ന യുവാക്കളെ ഇനിയും മർദിക്കുകയാണെങ്കിൽ സംരക്ഷണം നൽകാൻ കോൺഗ്രസ് മുന്നിട്ടിറങ്ങും.

മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടത്തുകയാണ്. ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. തട്ടിപ്പ് നടത്താൻ ഭരണകക്ഷി സ്വാധീനമുള്ളവർക്കെ കഴിയൂ. എംവി ഗോവിന്ദന്റെ യാത്രയിൽ ഇപി ജയരാജനെ കാണാനില്ലാത്ത അവസ്ഥയാണ്. ജമാത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ച ന്യായീകരിക്കാനാകാത്തതാണ്. എന്ത് സാഹചര്യത്തിലായാലും ചർച്ച പാടില്ലായിരുന്നു. കടക്കെടാ പുറത്തെന്ന് പറഞ്ഞ് ആർഎസ്എസുമായി ചർച്ച നടത്തിയത് സിപിഐഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: MM Hassan criticizes CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here