Advertisement

‘കൊറിയന്‍ പാട്ടും, ലിപ് ലോക്കും മാത്രമല്ല ഈ സിനിമ, അത് പടം കാണുമ്പോൾ മനസിലാകും’; റിലീസിന് ഒരുങ്ങി ഓഹ് മൈ ഡാര്‍ലിംഗ്, ബുക്കിംഗ് ആരംഭിച്ചു

February 23, 2023
Google News 4 minutes Read

റിലീസിന് ഒരുങ്ങി അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന ഓഹ് മൈ ഡാര്‍ലിംഗ്. ചിത്രം കൊറിയന്‍ ഗാനവും ലിപ് ലോക്കും മാത്രമുള്ള ഒരു ചിത്രമല്ലെന്നും ഫെബ്രുവരി 24 ന് റിലീസ് ചെയ്യുമ്പോള്‍ അത് മനസിലാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി ഐ.എം.എ ഹാളില്‍ നടന്ന പരിപാടിയില്‍ ചിത്രത്തിലെ നായിക അനിഖ, നടന്മാരായ മെല്‍വിന്‍, ഫുക്രു, നടി മഞ്ജു പിള്ള, നിര്‍മ്മാതാവ് മനോജ് ശ്രീകണ്ഠ, സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തിരക്കഥകൃത്ത് ജിനേഷ് എന്നിവര്‍ പങ്കെടുത്തു.

ചിത്രത്തിലെ ലിപ് ലോക്കിനെ പറ്റി മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അസ്വസ്ഥമാക്കുന്നില്ലെന്നും അനിഖ പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്.കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോള്‍ മനസിലാകും എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്നും,’ അനിഖ പറഞ്ഞു.

ചിത്രത്തിലെ കൊറിയന്‍ ഗാനം ഡാര്‍ലിംഗ് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കൊറിയന്‍ ഗായിക ലിന്‍ഡ ക്യുറോ തന്നെ വരികളെഴുതി ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Kpop Contest India എന്നറിയപ്പെടുന്ന K-pop വേള്‍ഡ് ഫെസ്റ്റിവല്‍ ഇന്ത്യ 2022 വിജയികളായ മിക്‌സ്ഡപ്പ് ആണ് ‘ഡാര്‍ലിംഗ്’ എന്ന ഗാനത്തിന് അനിഖയ്‌ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്.

മിക്‌സഡപ്പ് തന്നെയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നതും. ഗ്രൂപ്പിലെ പ്രമുഖ താരങ്ങളായ ക്രിസ്, ഡയാന, സോയ, നാബി എന്നിവരാണ് ഗാനരംഗത്തില്‍ അനിഖയ്‌ക്കൊപ്പം എത്തിയത്.

ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, ക്യാമറ- അന്‍സാര്‍ ഷാ, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ്- പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Story Highlights: Oh My Darling Movie Ticket booking Starts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here