Advertisement

‘ഇങ്ങനെ പേടിക്കാതെ മോദി..;കണ്ടില്ലെ ഒരു കോൺഗ്രസ് നേതാവിന്റെ പ്രസ്ഥാവന പോലും എത്ര അസ്വസ്തപ്പെടുത്തുന്നുവെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ

February 23, 2023
Google News 3 minutes Read

കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. റായ്പൂർ കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുവാൻ വിമാനത്തിൽ കയറിയപ്പോൾ പൊലീസ് നാടകീയമായാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.(rahul mankottathil against narendramodi on pawan khera arrest)

മോദി സർക്കാർ ഇത്രയൊക്കെ കോലാഹലം നടത്താനുള്ള കാരണം അറിയുമോ ? പവൻ ഖേര മോദിക്കെതിരെ ഒരു പ്രസ്താവന നടത്തിയത്രേ. കണ്ടില്ലെ ഒരു കോൺഗ്രസ് നേതാവിന്റെ പ്രസ്ഥാവന പോലും ഇവരെ എത്ര അസ്വസ്തപ്പെടുത്തുന്നുവെന്ന്. ഇങ്ങനെ പേടിക്കാതെ മോദിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: 2025-ലെ മഹാ കുംഭമേള; 2500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ

കെ സി വേണുഗോപാൽ MP യുടെ നേതൃത്വത്തിൽ റൺവേയിൽ തന്നെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമരമുണ്ടായിരുന്നു. തുടർന്ന് മനു അഭിഷേക് സിങ്ങ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അഭിഭാഷക സംഘം സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടത്തിൽ ജാമ്യം ലഭിച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസ്സ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു …
റായ്പൂർ കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുവാൻ വിമാനത്തിൽ കയറിയപ്പോൾ പോലീസ് നാടകീയമായാണ് വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
KC വേണുഗോപാൽ MP യുടെ നേതൃത്വത്തിൽ റൺവേയിൽ തന്നെ കോൺഗ്രസ്സ് നേതാക്കളുടെ ശക്തമായ സമരമുണ്ടായിരുന്നു. തുടർന്ന് മനു അഭിഷേക് സിങ്ങ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് അഭിഭാഷക സംഘം സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടത്തിൽ ജാമ്യം ….
മോദി സർക്കാർ ഇത്രയൊക്കെ കോലാഹലം നടത്താനുള്ള കാരണം അറിയുമോ ?
പവൻ ഖേര മോദിക്കെതിരെ ഒരു പ്രസ്താവന നടത്തിയത്രേ…
കണ്ടില്ലെ ഒരു കോൺഗ്രസ്സ് നേതാവിന്റെ പ്രസ്ഥാവന പോലും ഇവരെ എത്ര അസ്വസ്തപ്പെടുത്തുന്നുവെന്ന് …
ഇങ്ങനെ പേടിക്കാതെ മോദി…

Story Highlights: rahul mankottathil against narendramodi on pawan khera arrest plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here