Advertisement

സ്കൂൾ വെതര്‍‌സ്റ്റേഷന്‍ പദ്ധതി: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

February 23, 2023
2 minutes Read
no change in school time says v shivankutty

വിദ്യാഭ്യാസ വകുപ്പിൻ്റെ ‘സ്കൂൾ വെതര്‍‌സ്റ്റേഷന്‍’ പദ്ധതി രാജ്യത്തെ തന്നെ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച 34 വെതര്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ വകുപ്പിന് സാമൂഹിക ഇടപെടല്‍ നടത്താന്‍ പര്യാപ്തമാക്കുന്നതാണ് പദ്ധതി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിനും മറ്റു ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇത്തരം വിവരങ്ങള്‍ ഗുണകരമാകും. കാലാവസ്ഥയില്‍ വരുന്ന പ്രകടമായ വ്യത്യാസങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ തിരിച്ചറിയാന്‍ കുട്ടിയെ പ്രാപതരാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സമഗ്രശിക്ഷാ കേരളം വഴി സ്കൂൾ തലത്തില്‍ അന്തരീക്ഷത്തിലെ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിനും കാലാവസ്ഥ പ്രവചനങ്ങള്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌കൂള്‍ വെതര്‍‌സ്റ്റേഷന്‍(സ്കൂൾ കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങള്‍). സ്കൂളുകളില്‍ സ്ഥാപിക്കുന്ന വെതര്‍ സ്റ്റേഷനുകളിലൂടെ ലഭിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ക്ക് കൈമാറുന്നതിനും കാലാവസ്ഥ വിവരങ്ങള്‍ പൊതുസമൂഹത്തിന് അനുഗുണമാക്കുന്നതിനുതകുന്ന ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലങ്ങളില്‍ നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Story Highlights: School Weather Station Project: Best model of education in India; V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement