സുബി വിടവാങ്ങിയത് ജിഷ പകുത്ത് നൽകുന്ന കരളിനായി കാത്ത് നിൽക്കാതെ

കരൾ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷൻ താരമായ സുബി സുരഷിന്റെ വേർപാട്. അടുത്ത ബന്ധു ജിഷ കരൾ പകത്തു നൽകാൻ തയ്യാറായിരുന്നു.ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ ആശുപത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം. ( Subi suresh liver transplant surgery )
സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി. കരൾ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് സുബിക്ക് തന്റെ കരൾ പകുത്തു നൽകാൻ ജിഷ തയ്യാറായിരുന്നു. സുബിയുടെ അടുത്ത ബന്ധുവാണ് ജിഷ. സുബി എന്നാൽ തനിക്ക് സഹോദരിയെപ്പോലെ എന്ന് ജിഷ പറയുന്നു
തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജിഷ. കുടുംബത്തിൻറെ പൂർണ്ണപിന്തുണയോടെയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ജിഷ സന്നദ്ധത അറിയിച്ചത്.
പ്ലാസ്മ ചികിത്സയെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. നടപടികൾ ആശുപത്രി അധികൃതരും പൂർത്തിയാക്കിയിരുന്നു. ഇതിനിടെ ആയിരുന്നു വേദനയോടെ സുബിയുടെ വേർപാട്.
Story Highlights: Subi suresh liver transplant surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here