ആം ആദ്മി പാർട്ടി കൗൺസിലർ ബിജെപിയിൽ ചേർന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടി കൗൺസിലർ പവൻ സെഹ്രാവത് ബിജെപിയിൽ ചേർന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി(എം.സി.ഡി) സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രഖ്യാപനം. പാർട്ടി വിട്ടതിന് പിന്നാലെ എ.എ.പിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. ബവാന വാർഡ് കൗൺസിലർ ആണ് സെഹ്രാവത്.
എം.സി.ഡി ഹൗസില്‍ ബഹളം ഉണ്ടാക്കാന്‍ എ.എ.പി സമ്മര്‍ദം ചെലുത്തുന്നുവെന്നായിരുന്നു സെഹ്രാവത്തിൻ്റെ ആരോപണം. ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഡൽഹി ഓഫീസിൽ വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയും ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്രയും ഷാൾ അണിയിച്ചാണ് പവനെ സ്വാഗതം ചെയ്തത്.
Delhi | Aam Aadmi Party's Bawana councillor, Pawan Sehrawat, joins BJP pic.twitter.com/IYUFhxkEzV
— ANI (@ANI) February 24, 2023
Story Highlights: AAP councillor Pawan Sehrawat joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here