ആക്രമണം അവസാനിപ്പിക്കാതെ അരിക്കൊമ്പൻ; ഇടുക്കിയിൽ ഒരു വീട് കൂടി തകർത്തു

ഇടുക്കിയിൽ ആക്രമങ്ങൾ അവസാനിപ്പിക്കാതെ അരികൊമ്പൻ എന്ന കാട്ടാന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ റേഷൻ കടകളും വീടുകളും അരികൊമ്പന്റെ ആക്രമണത്തിന് ഇരയായിരുന്നു. അതിന്റെ തുടർച്ചയായാണ് ആന പുലർച്ചെ ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്തത്. ഇടുക്കി ചിന്നക്കനാൽ തോണ്ടിമല ചുണ്ടലിൽ ചുരുളിനാഥൻ എന്ന വ്യക്തിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ചുണ്ടൽ സ്വാദേശി ചുണ്ടൽ സ്വദേശി ജോൺസന്റെ കൃഷി സ്ഥലവും ആന നശിപ്പിച്ചു. Arikomban destroyed another house
Read Also: മയക്കുവെടി ഉത്തരവിന് പിന്നാലെ അരിക്കൊമ്പന്റെ പരാക്രമം; രണ്ടു വീടുകള്‍ തകര്‍ത്തു
കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 3 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ ഇക്കഴിഞ്ഞ മാസം മാത്രം 3 കടകൾ തകർക്കുകയും അരിയും മറ്റ് റേഷൻ സാധനങ്ങളും കവരുകയും ചെയ്തിരുന്നു. കൂടാതെ, ധാരാളവും വീടുകൾ ആനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
Story Highlights: Arikomban destroyed another house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here