ബി.ബി കുടുംബത്തിലേക്ക് പുതിയ അംഗം; ജനിച്ചുവീണയുടന്‍ മകന് വേണ്ടി സോഷ്യല്‍ മീഡിയ പേജുകള്‍ തുടങ്ങി ബഷീര്‍ ബഷി

ഫാമിലി വ്‌ളോഗിലൂടെ തന്റെ കുടുംബത്തില്‍ നടക്കുന്ന ചെറുതും വലുതുമായ എല്ലാവിധ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച് സ്ഥിരമായ ഒരുകൂട്ടം പ്രേക്ഷകരെ സമ്പാദിച്ചിട്ടുള്ള മോഡലാണ് ബഷീര്‍ ബഷി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ വിഡിയോയിലൂടെ ബഷീര്‍ നിരന്തരം സൂചിപ്പിക്കുന്ന ആ സന്തോഷം ഇന്ന് പുറത്തെത്തി. മൂന്നാമതും താന്‍ ഒരു പിതാവായിരിക്കുന്നു എന്ന് വ്‌ളോഗിലൂടെ ബഷീര്‍ അറിയിച്ചു. (basheer bashi started instagram and youtube accounts for his new born baby)
തന്റെ ഭാര്യ മഷൂറ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നുവെന്നാണ് ബഷീര്‍ അറിയിച്ചിരിക്കുന്നത്. ഫാമിലി വ്‌ളോഗിലൂടെ ബഷീര്‍ കുടുംബത്തിലെ എല്ലാവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ബഷീര്‍ കുടുംബത്തിലെ അംഗങ്ങളായ സുഹാനയ്ക്കും മഷൂറയ്ക്കുമെല്ലാം പ്രത്യേകം യൂട്യൂബ് ചാനലുകളുമുണ്ട്. ബഷീര്‍ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ പേരിലും ജനിച്ചുവീണയുടന്‍ പിതാവ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുകയാണ്.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
കുഞ്ഞിന് മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്ന് പേര് നല്‍കിയെന്നാണ് ബഷീര്‍ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ ഇതിനോടകം തന്നെ ബഷീര്‍ ആരംഭിച്ചുകഴിഞ്ഞു. കുഞ്ഞിന്റേയും അമ്മയുടേയും ലേബര്‍ റൂമില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളും ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബഷീര്‍ അറിയിച്ചു.
Story Highlights: basheer bashi started instagram and youtube accounts for his new born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here