ബിബിസിക്ക് ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ബിബിസി വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായി എന്ന് പറഞ്ഞാണ് അദ്ദേഹം ബിബിസി വിഷയം പരാമർശിച്ചത്. ആരൊക്കെ പാടിപുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയുടെ പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവർ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. V. Muraleedharan criticize BBC
Read Also: ബിബിസി ഡോക്യുമെന്ററി ഈ സമയത്ത് തന്നെ വന്നത് വെറും യാദൃശ്ചികമെന്ന് കരുതാനാകില്ല: എസ് ജയ്ശങ്കര്‍
സ്ഥപിതമായ താല്പര്യത്തിലാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് രണ്ട് തവണ ബിബിസിയെ പുറത്താക്കിയിട്ടുണ്ട്. അവർ ഇന്ത്യയിലെ കൊളോണിയ വാഴ്ചയുടെ ഓർമ്മകൂടിയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് അവർ പ്രചരിപ്പിച്ചു. അതിനാൽ ഒരു മഹത്തായ സ്ഥാപനമായി അവരെ കണക്കാക്കേണ്ടതില്ല എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പാശ്ചാത്യ മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് മുൻവിധിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 20 കൊല്ലമായിട്ട് ഗുജറാത്തിൽ ഒരു കലാപവും സംഭവിച്ചിട്ടില്ല. എന്നാൽ ഗുജറാത്തിനെ കലാപത്തിന്റെ പേരിൽ മാത്രം പാശ്ചാത്യ മാധ്യമങ്ങൾ അടയാളപ്പെടുത്തുന്നു എന്ന് മുരളീധരൻ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തിയിട്ടും ഒരു മാധ്യമത്തെയും ഇന്ത്യ ഇത് വരെ പടിക്ക് പുറത്താക്കിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: V. Muraleedharan criticize BBC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here