Advertisement

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ കിടപ്പുരോഗിയോട് ക്രൂരത; സർജറി വാർഡിൽ ഫാനില്ല; വീട്ടിൽ നിന്നും കൊണ്ടുവന്നപ്പോൾ പണം വാങ്ങി

February 25, 2023
3 minutes Read

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കിടപ്പുരോഗിയോട് ക്രൂരത. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കായി. പ്രതിദിനം 50 രൂപയാണ് വെള്ളനാട് സ്വദേശി പ്രദീപിൽ നിന്ന് ഈടാക്കിയത്. വീട്ടിൽ നിന്ന് ഫാൻ കൊണ്ടുവന്നത് ആശുപത്രിയിലെ ഫാൻ പ്രവർത്തിക്കാത്തതിനാലാണ്. ബൈക്ക് അപകടം പറ്റി ചികിത്സയിലായിരുന്നു പ്രദീപ്.(nedumangad district hospital billed fan rent fee for patient)

ദിവസം അമ്പത് രൂപ വീതം അടയ്ക്കാനാണ് ആശുപത്രി അധികൃതർ രോഗിയോട് ആവശ്യപ്പെട്ടത്. വൈദ്യുതി ചാർജ് ഈടാക്കിയാതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർജറി വാർഡിലെ 12 ഫാനിൽ എട്ടെണ്ണം മാത്രമെ പ്രവർത്തിക്കൂ. ചൂട് അസഹനീയമായപ്പോൾ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പരാതിപ്പെട്ടപ്പോൾ വീട്ടിൽ നിന്നും ഫാൻ കൊണ്ടു വരാൻ അശുപത്രി അധികൃർ പറഞ്ഞു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

ഫാൻ കൊണ്ടുവന്നപ്പോഴാണ് വൈദ്യുത ചാർജ് എന്ന പേരിൽ ദിവസ വാടക 50 രൂപ നൽകാൻ നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ രോഗിയോട് ആവശ്യപ്പെട്ടത്.ശരീരം മുഴുവൻ തളർന്ന അവസ്ഥയിൽ കിടക്കുന്ന രോഗി കടുത്ത ചൂട് കാരണം തകരാറിലായ ഫാൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ഫാൻ കൊണ്ട് വരാൻ അശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പ്രദീപ് പറഞ്ഞു.

രണ്ട് ദിവസത്തെ 100 രൂപ വൈദ്യുതി ചാർജ്ജ് ഇടാക്കി ബില്ലും നൽകി.സംഭവം ശ്രദ്ധയിൽപ്പെട്ടില്ലന്നും സാധാരണ പുറത്ത് നിന്നും കൊണ്ടുവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് കമ്മറ്റി ചാർജ് ഈടാക്കാറുണ്ട് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Story Highlights: nedumangad district hospital billed fan rent fee for patient

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top