ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറത്തേക്ക്; ഇ.പി. ജയരാജൻ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് മലപ്പുറത്തേക്ക് പ്രവേശിക്കും. ഏഴാമത്തെ ദിവസത്തേക്ക് കടക്കുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് നാല് ജില്ലകളിലിൽ പര്യടനം പൂർത്തിയാക്കിയാണ് ഇന്ന് അഞ്ചാമത്തെ ജില്ലയായ മലപ്പുറത്തേക്ക് പ്രവേശിക്കുന്നത്. CPI(M) State secretary MV Govindan rally to Malappuram
അതേസമയം ജാഥയിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഇന്നലെ കണ്ണൂർ ജില്ലയിൽ നടന്ന സിപിഐഎം നേതൃയോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കുകയും ചെയ്തിരുന്നു. ജാഥയിൽ അംഗമല്ലാത്ത ഇ.പി ജയരാജൻ ഇന്ന സ്ഥലത്ത് പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നായിരുന്നു എം.വി ഗോവിന്ദൻ്റെ പ്രതികരണം. മാർച്ച് പതിനെട്ട് വരെ അദ്ദേഹത്തിന് ജാഥയിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.
Story Highlights: CPI(M) State secretary MV Govindan rally to Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here