ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി മുഴക്കുന്ന് പൊലീസ്
ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റുചെയ്ത് മുഴക്കുന്ന് പൊലീസ്. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി. ആറ് മാസത്തെ തടവിനും ഉത്തരവുണ്ട്. ആകാശിനെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ജയിലിലേക്ക് മാറ്റും.(akash thillankeri arrested )
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആകാശിനെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും ഉയര്‍ന്നത്.
Read Also: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും : എം.വി ഗോവിന്ദൻ
ക്വട്ടേഷന്‍ നേതാവ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ എല്‍ഡിഎഫ് മുന്നണിക്കകത്തും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. തില്ലങ്കേരി ഉന്നയിച്ച ക്വട്ടേഷന്‍ ആരോപണങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ മറുപടിയും നല്‍കേണ്ടിവന്നു. പാര്‍ട്ടി പതാകയും ചിഹ്നവും ഉപയോഗിച്ച് നടത്തുന്ന കാര്യങ്ങളില്‍ പാര്‍ട്ടി പരാതി നല്‍കേണ്ടെന്ന ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
Story Highlights: akash thillankeri arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here