Advertisement

മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീമെത്തി; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

February 27, 2023
Google News 3 minutes Read
pinarayi vijayan ordered to take action over Raheem's application for three-wheeler

ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീമിന് മുച്ചക്ര വാഹനം അനുവദിച്ചുനല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് അപേക്ഷ നല്‍കാനാണ് റഹീം എത്തിയത്. വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷയ്ക്കായി എത്തിയ റഹീമിനെ പക്ഷേ മുഖ്യമന്ത്രി നേരിട്ടെത്തി സന്ദര്‍ശിച്ചു.(pinarayi vijayan ordered to take action over Raheem’s application for three-wheeler)

വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തി മുഖ്യമന്ത്രി കാണുകയായിരുന്നു. റഹീമിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി, അടിയന്തര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Read Also: ഉദ്യോഗസ്ഥരുടെ മൂന്നാർ യാത്ര; കോന്നി താലൂക്ക് ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായി ജ്വല്ലറി ഉടമ

Story Highlights: pinarayi vijayan ordered to take action over Raheem’s application for three-wheeler

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here