കേരള വനിതാ കമ്മീഷന്റെ ദൃശ്യമാധ്യമ പുരസ്‌കാരം ട്വന്റിഫോറിന്

കേരള വനിതാ കമ്മീഷന്റെ 2022ലെ ദൃശ്യമാധ്യമ പുരസ്‌കാരം 24ന്. ദൃശ്യമാധ്യമ വിഭാഗത്തിലെ മികച്ച ഫീച്ചറിന് വിനീത വി.ജിയാണ് അവാർഡിന് അർഹയായത്. പത്താം തരം തുല്യത പരീക്ഷയിൽ വിജയം നേടിയ 70 കാരിയെ കുറിച്ചുള്ള വാർത്തയ്ക്കാണ് പുരസ്‌കാരം. ( 24 bags kerala women’s commission media awards )
ജാഗ്രതാ സമിതികൾക്ക് നൽകുന്ന പുരസ്‌കാരങ്ങളിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിൽ കാസർകോടിനാണ് പുരസ്‌കാരം. മികച്ച മുൻസിപ്പാലിറ്റിയായി മട്ടന്നൂർ മുൻസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി പഞ്ചായത്താണ് മികച്ച ഗ്രാമ പഞ്ചായത്ത്. മാർച്ച് മൂന്നിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
Story Highlights: 24 bags kerala women’s commission media awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here