Advertisement

സാമൂഹ്യക്ഷേമ പെന്‍ഷന്‍; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന്

February 28, 2023
Google News 1 minute Read

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ മുടങ്ങും. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.

പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു.

Read Also: ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; നല്‍കുന്നത് ഡിസംബറിലേത്

Story Highlights: Income certificate must submit for pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here