അഡ്വക്കറ്റ് യശ്വന്ത് ഷേണായിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ്

അഡ്വക്കറ്റ് യശ്വന്ത് ഷേണായിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുത്ത് ഹൈക്കോടതി. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കോടതിയിൽ അപമര്യാദയോടെ പെരുമാറിയെന്ന ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയിലാണ് നടപടി. കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു .
കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയെന്നും അപമര്യാദയോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേരി ജോസഫ് നൽകിയ പരാതിയിലാണ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്. നേരത്തെ ചീഫ് ജസ്റ്റിസിനെയും ജസ്റ്റിസ് മേരി ജോസഫിനെയും എതിർ കക്ഷികളാക്കി യശ്വന്ത് ഷേണായി ഹർജി നൽകിയിരുന്നു.
Story Highlights: case against advocate yeshwanth shenoy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here