Advertisement

ആനന്ദ് മഹീന്ദ്രയും ബില്‍ ഗേറ്റ്‌സും ക്ലാസ്‌മേറ്റ്‌സ് ആണല്ലേ?; സോഷ്യല്‍ മീഡിയയില്‍ കൗതുകം പടര്‍ത്തി ഓട്ടോഗ്രാഫ്

March 1, 2023
Google News 8 minutes Read
Did you know Anand Mahindra was Bill Gates’s classmate?

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ഇന്ത്യാ സന്ദര്‍ശനം നെറ്റിസണ്‍സ് വളരെ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുന്ന ഒരു സംഭവമാണ്. രാജ്യത്തെ വന്‍ സംഭവങ്ങളായ ഒട്ടേറെ ആളുകളുമായി ബില്‍ ഗേറ്റ്‌സ് നടത്തുന്ന കൂടിക്കാഴ്ചയുടെ വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം ബില്‍ ഗേറ്റ്‌സ് നില്‍ക്കുന്ന ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. അങ്ങനെയിരിക്കെ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയും ബില്‍ഗേറ്റ്‌സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവന്നു. ഈ ചിത്രത്തില്‍ നെറ്റിസണ്‍സിനെ ഞെട്ടിച്ചത് കൗതുകമുണര്‍ത്തുന്ന ഒരു വെളിപ്പെടുത്തലാണ്. ആനന്ദും ബില്‍ഗേറ്റ്‌സും പഴയ ക്ലാസ്‌മേറ്റ്‌സാണ്…! (Did you know Anand Mahindra was Bill Gates’s classmate? See industrialist’s viral post)

ചൊവ്വാഴ്ചയാണ് ആനന്ദും ബില്‍ഗേറ്റ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. തന്റെ പുസ്തകവും ബില്‍ ഗേറ്റ്‌സ് ആനന്ദിന് സമ്മാനിച്ചു. ആനന്ദിന്, എന്റെ ക്ലാസ്‌മേറ്റിന് ആശംസകള്‍ എന്നായിരുന്നു പുസ്തകത്തിന്റെ ആദ്യ പേജില്‍ കുറിച്ചിരുന്നത്. ഈ ചിത്രം ആനന്ദ് ട്വിറ്ററിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി പേര്‍ നിങ്ങള്‍ ക്ലാസ്‌മേറ്റ്‌സ് ആയിരുന്നോ എന്ന് അത്ഭുതം പ്രകടിപ്പിച്ച് കമന്റുകളുമായി എത്തി.

Read Also: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ബില്‍ ഗേറ്റ്‌സിനെ വീണ്ടും കണ്ടതില്‍ സന്തോഷം. ഞങ്ങളുടെ സംഭാഷണം ഐടിയെക്കുറിച്ചോ ബിസിനസിനെക്കുറിച്ചോ ഒന്നുമായിരുന്നില്ല. സമൂഹത്തിലെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നും അതിന് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. ഒരു ചെറിയ ലാഭവും കിട്ടി. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഓട്ടോഗ്രാഫ് ചെയ്ത കോപ്പി എനിക്ക് കിട്ടി. അതും സൗജന്യമായി. ബില്‍ ഗേറ്റ്‌സിന് ഒപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Story Highlights: Did you know Anand Mahindra was Bill Gates’s classmate? See industrialist’s viral post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here