Advertisement

സുരക്ഷിതത്വം മുഖ്യം; രാത്രി പാറാവ് ജോലിക്ക് വനിതകള്‍ക്ക് ഇളവ് നല്‍കാന്‍ നിര്‍ദേശം

March 1, 2023
Google News 2 minutes Read
suggested to give relaxation for women in night duty

വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ നിര്‍ദേശം. എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ ആണ് നിര്‍ദേശം നല്‍കിയത്. പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ക്ഷീണമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.( suggested to give relaxation for women in night duty)

പുരുഷ വനിതാ ജീവനക്കാര്‍ക്ക് ഇടകലര്‍ത്തി പാറാവ് ജോലി നല്‍കുന്നത് ആശ്വാസമല്ലെന്നാണ് നിരീക്ഷണം. പാറാവ് നില്‍ക്കുന്ന വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച വനിതാ കമ്മിഷന്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കാമെന്ന ശുപാര്‍ശയിലാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം.

Story Highlights: suggested to give relaxation for women in night duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here