Advertisement

മേഘാലയൻ ജനതയുടെ എക്കാലത്തേയും ‘പേടി’; ഇത്തവണ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഇത് പ്രധാനം

March 2, 2023
Google News 2 minutes Read
4 things to know about Meghalaya elections

മേഘാലയിൽ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിലും നേതാക്കളുടെ പ്രസംഗങ്ങളിലും ഇടംപിടിക്കുന്ന ചില പതിവ് വിഷയങ്ങളുണ്ട്. കാലാകാലങ്ങളായി മേഘാലയൻ ജനത ഉന്നയിക്കുന്ന അവരുടെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ തന്നെയാണ് ഇത്തവണത്തെ മേഘാലയൻ തെരഞ്ഞെടുപ്പിന്റേയും ഗതി നിശ്ചയിക്കുന്നത്. ( 4 things to know about Meghalaya elections )

‘ഭയം’

അതിൽ ആദ്യത്തേത് അധിനിവേശ ഭയമാണ്. ‘പുറത്ത് നിന്നുള്ളവരെ’, പലപ്പോഴും ബംഗ്ലാദേശിൽ നിന്നുള്ളവരെ കുറിച്ച് മേഘാലയയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. സിഎഎയുടെ രംഗപ്രവേശം കൂടിയായപ്പോൾ ഈ ചർച്ച വീണ്ടും ചൂടേറുകയാണ്. ബെഗാളി പാർട്ടിയെന്ന് ബിജെപി മുദ്രകുത്തുന്ന ത്രിണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് വരുന്നതിനെ കുറിച്ച് സംസ്ഥാനത്ത് ചെറിയ പക്ഷത്തിനെങ്കിലും ആശങ്കയുണ്ട്.

ടിഎംസിയെ ബംഗാളി പാർട്ടിയെന്ന് വിളിച്ചതിനെ ചൊല്ലി എൻപിപിയുടെ കോൺറാഡ് സാംഗ്മയും ടിഎംസിയുടെ മുകുൾ സാംഗ്മയും തമ്മിൽ വാക്‌പോര് നടന്നിരുന്നു.

കൽക്കരി ഖനനം

2014 ലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനത്ത് കൽക്കറി ഖനനം നിയമവിരദ്ധമെന്ന് ചൂണ്ടിക്കാട്ടി നിരോധിക്കുന്നത്. ഇതോടെ മേഘാലയയിൽ തൊഴിലില്ലായ്മ വർധിച്ചിരുന്നു. 2018 ൽ ഈ കൽക്കരി ഘനന നിരോധനം വലിയ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു. അധികാരത്തിലേറിയാൽ കൽക്കരി ഖനനാനുമതി നൽകുമെന്ന് ബിജെപി ഉറപ്പ് നൽകിയിരുന്നു. ഇതിന് തുടർച്ചയായി ബിജെപി സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച ഹർജിയും നൽകിയിരുന്നു. 2019 ൽ ചില പ്രത്യേകയിടങ്ങളിൽ കൽക്കരി ഖനനത്തിന് സുപ്രിംകോടതി അനുമതിയും നൽകിയിരുന്നു. കേന്ദ്ര കൽ്കരി മന്ത്രാലയം പുതിയ ജിയോളജിക്കൽ റിപ്പോർട്ടുകൾ അംഗീകരിച്ചുവെന്നും നിയമവിധേയമായ കൽക്കരി ഖനനത്തിൽ നിന്ന് സംസ്ഥാനം ഒരു അടി മാത്രം അകലെയാണെന്നും മുഖ്യമന്ത്രി കോൺറാഡ് സംഗ്മ ഉറപ്പ് നൽകിയിട്ടുണ്ട്.

അസമുമായുള്ള അതിർത്തി തർക്കം

അസമും മേഘാലയും തമ്മിലുള്ള അതിർത്തി തർക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം ആറ് മേഘാലയൻ സ്വദേശികെ അസം പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതോടെ വീണ്ടും അതിർത്തി തർക്കം പുകയുകയാണ്. ഈ അതിർത്തി തർക്കം അവസാനിപ്പിക്കാൻ അസമുമായി ‘ചരിത്രപരമായ’ ധാരണയിൽ എത്തിയെന്നാണ് മേഘാലയ സർക്കാരിന്റെ വാദം. ടിഎംസി അധികാരത്തിലെത്തിയാൽ ഈ ധാരണ തകർക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഇന്നർ ലൈൻ പെർമിറ്റ്

മേഘാലയിലെ ചില പ്രദേശങ്ങളിലേക്ക് യാത്ര നിയന്ത്രിക്കുന്ന ഐഎൽപി നിലവിൽ വരണമെന്നത് സംസ്ഥാനത്തിന്റെ എക്കാലത്തേയും ആവശ്യമാണ്. അടുത്ത വണ അധികാരത്തിലെത്തിയാൽ ഐഎൽപി പ്രാബല്യത്തിൽ വരുത്തുമെന്നാണ എൻപിപിയുടെ വാഗ്ദാനം.

Story Highlights: 4 things to know about Meghalaya elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here