Advertisement

വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു; മുഖ്യമന്ത്രി

March 2, 2023
Google News 3 minutes Read
pinarayi vijayan cabinet 2023

പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു, പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Center cuts allocation to Kerala for achievements in education sector; Chief Minister)

ഹരിത വിദ്യാലയം റിയാൽറ്റി ഷോ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി മാറിയെന്നും ഷോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 03 ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താൽ മതിയാകില്ലെന്നും ന്യൂതന ആശയങ്ങൾക്കൊപ്പം ചരിത്രബോധവും പകർന്ന് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Center cuts allocation to Kerala for achievements in education sector; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here