Advertisement

മേഘാലയയില്‍ മമതയുടെ തൃണമൂലിന്റെ ഗംഭീര കടന്നുവരവ്; എന്‍പിപിയുടെ പ്രധാന എതിരാളിയാകുകയാണോ?

March 2, 2023
Google News 3 minutes Read
Meghalaya Election Mamata's Trinamool Congress emerges as NPP's main challenger

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ വലിയ മേല്‍ക്കൈ ഉണ്ടാക്കാനാകാതെയാണ് മേഘാലയയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നിരിക്കിലും പ്രതീക്ഷിച്ചത് പോലെ എന്‍പിപിക്ക് 25 സീറ്റുകളില്‍ വ്യക്തമായ ലീഡുണ്ട്. ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും മറ്റുള്ളവര്‍ 17 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. (Meghalaya Election Mamata’s Trinamool Congress emerges as NPP’s main challenger)

ഏഴ് സീറ്റുകളിലാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ ലീഡ് ചെയ്യുന്നതെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പാര്‍ട്ടിയുടെ കടന്നുവരവ് ഗംഭീരമെന്ന് ഈ ഘട്ടത്തില്‍ വിലയിരുത്താം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തൃണമൂല്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് 7 സീറ്റുകളിലേക്ക് ലീഡ് ചുരുങ്ങുകയായിരുന്നു. എന്‍പിപിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന പാര്‍ട്ടിയായി മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാറി.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

അതേസമയം, ഫലം വരുന്നതിന് മുന്‍പേ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് എന്‍പിപിയുടെ കോണ്‍റാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്്. മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.

Story Highlights: Meghalaya Election Mamata’s Trinamool Congress emerges as NPP’s main challenger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here