പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് ലീഡ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെുടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ബിജെപിയുമാണ് സംസ്ഥാനത്ത് മുന്നില്‍. ത്രിപുരിയില്‍ ബിജെപി-31, ഇടത് കോണ്‍ഗ്രസ്-2, തിപ്രമോത 5, മറ്റുള്ളവ 00 എന്നിങ്ങനെയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.(tripura meghalaya nagaland election 2023 postal votes lead for bjp)
മേഘായയില്‍ പോസ്റ്റര്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ എന്‍പിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍.
Read Also: എണ്ണത്തില്‍ കൂടുതല്‍ വനിതകള്‍; പക്ഷേ ചരിത്രത്തില്‍ ഒരു വനിത പോലുമില്ലാത്ത നാഗാലാന്‍ഡ് നിയമസഭ
നാഗാലാന്‍ഡില്‍ എന്‍ഡിപിപി( നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി) 10, എന്‍ഡിഎഫ് 1, കോണ്‍ഗ്രസ് 0, മറ്റുള്ളവ 0 എന്നിങ്ങനെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ ലീഡ്.
Story Highlights: tripura meghalaya nagaland election 2023 postal votes lead for bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here