Advertisement

ആകാശത്ത് അത്ഭുത കാഴ്ച്ചയൊരുക്കി വ്യാഴവും ശുക്രനും; ഈ മാസ്മരിക ദൃശ്യം ഇനി രൂപപ്പെടുക 2039ൽ

March 2, 2023
Google News 2 minutes Read
Venus and Jupiter

കണ്ണുകളെ അത്ഭുതത്തിൽ മുക്കി ആകാശത്ത് വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവും ഏറ്റവും തിളക്കമുള്ള ഗ്രഹവും പരസ്പരം കടന്നു പോകുന്ന പ്രതിഭാസത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. ഭൂമിയിൽ നിന്ന് ഇത്രയും അടുത്ത് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നതായി ദൃശ്യമാകുന്നത് ഇനി 2039 ൽ മാത്രമായിരിക്കും. അതായത്, 15 വർഷങ്ങൾക്ക് ശേഷം. Venus and Jupiter conjunction

ഇരു ഗ്രഹങ്ങളും ഒരിക്കലും കൂട്ടിമുട്ടുകയല്ല, മറിച്ച് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന നിമിഷങ്ങളാണിത്. ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഏറ്റവും കൂടുതൽ തിളക്കം അനുഭവപ്പെടുന്ന ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരു ഗ്രഹങ്ങളും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. പലയിടങ്ങളും ഈ സംയോഗത്തിനൊപ്പം വ്യാഴത്തിന്റെ നാൾ ഉപഗ്രഹങ്ങളെയും കാണാൻ സാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. മാർച്ച് 1 കൂടാതെ മാർച്ച് 2 നും ഈ ദൃശ്യം ആകാശത്ത് കാണാൻ സാധിക്കും.

Read Also: ശനിയെ മറികടന്ന് വ്യാഴം; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ്

വൈകീട്ട് 5:30 ന് സൂര്യൻ അസ്തമിച്ചതിന് ശേഷമുള്ള ആകാശത്തിലാണ് ഈ പ്രതിഭാസം വ്യക്തമായി ഇന്ത്യയിൽ കാണാൻ സാധിക്കുക.

Story Highlights: Venus and Jupiter conjunction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here