ഇവിടെ നടക്കുന്നത് കമ്മ്യൂണിസം അല്ല പിണറായിസം, പിണറായി മോദിയുടെ പകർപ്പ്; വി.എം സുധീരൻ

കേന്ദ്രസർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മുഴുവൻ അടിയറ വച്ചുവെന്ന് വി എം സുധീരൻ. ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. മൂന്നാം മുന്നണിക്ക് വേണ്ടി വാദിക്കുന്നവർ പരോക്ഷമായി മോദിയെ സഹായിക്കുന്നു. ഇടതുപക്ഷം ഉൾപ്പെടെ തെറ്റിദ്ധാരണ തിരുത്തി മോദിക്ക് എതിരെ നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രം. സ്വപ്നം കാണാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതൊന്നും കേരളത്തിൽ നടക്കില്ല. പിണറായി മോദിയുടെ പകർപ്പ് ആയി മാറുന്നു. ഇവിടെ കമ്മ്യൂണിസം അല്ല പിണറായിസം ആണ് നടക്കുന്നത്.
രാഷ്ട്രീയ ധാർമ്മികത ഒട്ടും ഇല്ല. പിണറായിക്ക് അധികാരത്തിൽ തുടരാൻ യോഗ്യത ഇല്ല. പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ ആണ്. മുഖ്യമന്ത്രിക്ക് തുല്യമായ പദവി ആണ് പ്രിൻസിപ്പൽ സെക്രട്ടറിയുടേത്. ജനങ്ങളോട് മറുപടി പറയാൻ ബാധ്യത പിണറായിക്ക് ഉണ്ട്. ആരോപണങ്ങൾ തെറ്റെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്നും മുട്ടാപ്പോക്ക് ന്യായം പറഞ്ഞു നേരിടുക അല്ല വേണ്ടതെന്നും വി.എം സുധീരൻ പറഞ്ഞു.
Read Also: പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്; കെ സുധാകരന്‍
Story Highlights: V M Sudheeran criticize Pinarayi vijayan, PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here