Advertisement

കാസർ​ഗോഡ് കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

March 4, 2023
Google News 2 minutes Read

കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. (Congress leader attacked in kasargod)

ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് മൂന്നം​ഗസംഘം എച്ച് വേണുവിന് നേരെ ആക്രമണം നടത്തിയത്. വേണുവിന്റെ കൈയ്ക്കാണ് പ്രധാനമായും പരുക്കേറ്റത്. മറ്റ് പരുക്കുകൾ ​ഗുരുതരമല്ല. പ്രദേശത്ത് സമീപകാലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വേണുവിന് നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

പൊലീസെത്തി ഇന്നലെ രാത്രി തന്നെ വേണുവിന്റെ മൊഴി എടുത്തിരുന്നു. പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Congress leader attacked in kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here