ട്വിസ്റ്റോട് ട്വിസ്റ്റ്; കോൺറാഡ് സാങ്മയെ മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവർണർ

മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. മുപ്പത്തി രണ്ട് എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് സംഗമ വ്യക്തമാക്കുന്നത്. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. Governor invites Conrad Sangma to form a government in Meghalaya
ഇന്നലെ കോൺറാഡ് സാങ്മ സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവർണറെ കണ്ടിരുന്നു. എന്നാൽ, എൻപിപിക്കുള്ള പിന്തുണ പിൻവലിച്ചതായി ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചതാണ് സർക്കാർ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നിൽ വിലങ്ങുതടിയായത്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാർ ആരെ പിന്തുണക്കണം എന്ന് അവർ തീരുമാനിക്കും എന്നാണ് സാങ്മയുടെ നിലപാട്.
രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമിട്ട് ഇന്നലെ രാത്രി UDP യുടെ നേത്യത്വത്തിൽ HSPDP അടക്കം 6 പാർട്ടികൾ യോഗം ചേർന്ന് 31 പേരുടെ പിന്തുണ അവകാശപ്പെടുകയായിരുന്നു. 2 എംഎൽഎ മാർ കോൺറാഡ് സാങ്ങ്മക്ക് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിയോട് ആലോചിക്കാതെയാണെന്ന് HSPDP അറിയിച്ചു. സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിച്ചതോടെയാണ് യുഡിപി നീക്കം പാളിയത്. എന്നാൽ വിശ്വാസ വോട്ടെടുപ്പിലാകും തുടർ നാടകം അരങ്ങേറുക. എംഎൽഎമാരുടെ നിലപാട് നിർണായകമാകും. അതിനിടെ എച്ച്എസ്പിഡിപി എംഎൽഎയുടെ ഷിലോങ്ങിലെ ഓഫീസ് ഒരു സംഘം തീയിട്ടു. ബിജെപി- എൻപിപി സർക്കാറിന് പിന്തുണ നൽകിയതിന് പിന്നാലെയാണ് ആക്രമണം.
Story Highlights: Governor invites Conrad Sangma to form government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here