Advertisement

ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ജേതാക്കൾ; അടുത്ത സീസൺ ഐഎസ്എല്ലിലേക്ക് യോഗ്യത നേടി

March 4, 2023
Google News 2 minutes Read
RoundGlass Punjab players celebration

2022 – 23 സീസൺ ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സി ജേതാക്കൾ. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് പഞ്ചാബ് ലീഗ് കിരീടം ഉറപ്പിച്ചത്. ഈ സീസണിൽ ഐ ലീഗിൽ വിജയം കൊയ്ത ടീമിനെ കാത്തിരിക്കുന്നത് അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള സുവർണാവസരമാണ്. RoundGlass Punjab emerge I-League champions

ലീഗിൽ ഒരു മത്സരം കളിക്കാൻ ബാക്കിയുള്ള ടീമിന് 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുകളുണ്ട്. രണ്ടാം സ്ഥത്തുള്ള ശ്രീനിധി ഡെക്കാൻ എഫ്‌സിക്ക് ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും 41 പോയിന്റുകൾ മാത്രമാണ് ഉള്ളത്. ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാലും ടീമിന് ആകെ ലഭിക്കുക 47 പോയിന്റുകൾ മാത്രമാണ്. ഇതാണ് റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചത്. ഇന്നത്തെ മത്സരത്തിൽ ജുവാൻ മെറാ, ഹമ്മിങ് റാൾട്ടെ, മുൻ ഗോകുലം കേരള താരം ലൂക്ക മജ്‌സെൻ എന്നിവർ ഗോൾ പഞ്ചാബിനായി ഗോൾ നേടി. ഒരെണ്ണം രാജസ്ഥാൻ താരം യാഷ് തൃപ്‍തിയിൽ നിന്നുണ്ടായ സെൽഫ് ഗോളാണ്.

Read Also: മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുക

ഗ്രീസ് പരിശീലകൻ സ്ടിക്കോസ് വെർഗേറ്റിസിന്റെ കീഴിൽ മികച്ച പ്രകടനമാണ് പഞ്ചാബ് എഫ്‌സി ഈ സീസണിൽ കാഴ്ച വെച്ചത്. ഗോകുലത്തിൽ നിന്ന് ലൂക്ക മജ്‌സെനിനെ സൈൻ ചെയ്ത ക്ലബ്ബിന്റെ തീരുമാനമാണ് അവരെ ലീഗ് കിരീടത്തിലേക്ക് എത്തിച്ചതെന്ന് കാര്യത്തിൽ സംശയമില്ല. സുദേവ ഡൽഹി എഫ്‌സി, മുംബൈ കെങ്കറെ എഫ്‌സി എന്നീ ടീമുകൾ ഈ വർഷം ഐ ലീഗിൽ നിന്ന് രണ്ടാം ഡിവിഷൻ ഐ ലീഗിലേക്ക് തരാം താഴ്ത്തപ്പെട്ടിട്ടുണ്ട്.

Story Highlights: RoundGlass Punjab emerge I-League champions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here