Advertisement

ലൈംഗിക പരാതി പറയാനെത്തിയ വീട്ടമ്മയെ കേൾക്കാൻ കൂട്ടാക്കാതെ വർക്കല പൊലീസ്; സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു

March 4, 2023
Google News 2 minutes Read
Varkala police drives out woman from station

വർക്കല പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ. രാത്രിയിൽ പരാതിയുമായെത്തിയ വീട്ടമ്മയെ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത് പരിഹസിച്ചെന്നും വീട്ടമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ( varkala police drives out woman from station )

ഫെബ്രുവരി 28ന് രാത്രി മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ആ രാത്രിയിൽ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആ സമയത്ത് പൊലീസ് സ്‌റ്റേഷനിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ‘പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങ് , ഇറങ്ങ് എന്ന് പറഞ്ഞു. പറയുന്നതെന്തണെന്ന് കേൾക്കാൻ പോലും നിന്നില്ല. കനാൽ പുറമ്പോക്കിൽ താമസിക്കുന്നതിന് കളിയാക്കുകയും ചെയ്തു. കനാലിൽ താമസിക്കുന്നവരെന്താ മനുഷ്യരല്ലേ ?’- പരാതിക്കാരി പറഞ്ഞു.

Read Also: ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു

അതിക്രമം കാട്ടി ദേഹത്തു മുറിവേൽപ്പിച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. ആരോപണ വിധേയനെ പിടികൂടി കൊണ്ട് വരാൻ പരാതിക്കാരിയോട് പറഞ്ഞു പ്രതിയെ ആശുപത്രിയിലെത്തിക്കാൻ പരാതിക്കാരിയോട് പൊലീസ് നിർദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പുലർച്ചെ തിരിച്ചു സ്റ്റേഷനിലെത്തിയ വീട്ടമ്മയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ പരിഹസിച്ചുവെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് വീട്ടമ്മ വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈഎസ്പി അറിയിച്ചു. മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും വീട്ടമ്മ പറഞ്ഞു.

Story Highlights: varkala police drives out woman from station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here