Advertisement

കോച്ചിൻ്റേത് ധീരമായ തീരുമാനമെന്ന് ആൽവരോ വാസ്കസ്; റഫറി ചെയ്തത് തെറ്റെന്ന് മാഴ്സലീഞ്ഞോ

March 5, 2023
8 minutes Read
Marcelinho Vasquez chhetri goal

കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തിൽ ഫ്രീകിക്കിലൂടെ സുനിൽ ഛേത്രി നേടിയ ഗോളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി താരങ്ങൾ. ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസൺ കളിച്ച് ഈ സീസണിൽ എഫ്സി ഗോവയിലെത്തിയ ആൽവരോ വാസ്കസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി തുടങ്ങി വിവിധ ഐഎസ്എൽ ക്ലബുകളിൽ കളിച്ച മാഴ്സലീഞ്ഞോ എന്നിവർ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. (Marcelinho Vasquez chhetri goal)

‘മത്സരം ഇങ്ങനെ അവസാനിച്ചത് നാണക്കേടാണ്. എന്നാൽ കോച്ച് ഇവാൻറെയും ക്ലബിൻ്റെയും തീരുമാനം ധീരമായിരുന്നു. ഇനിയുള്ള മത്സരങ്ങളിലെങ്കിലും നീതിയും തുല്യതയുമുള്ള മത്സരങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം’ എന്ന് വാസ്കസ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘എൻ്റെ വീക്ഷണത്തിൽ ആ ഫൗൾ തെറ്റില്ലായിരുന്നു. പക്ഷേ, റഫറിയുമായി ബന്ധപ്പെട്ട് സംശയമുണ്ട്. റഫറിയാണ് വാൾ സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടിയിരുന്നത്. റഫറി അത് പറയണമായിരുന്നു. അല്ലാതെ, കളിക്കാരനോട് അദ്ദേഹത്തിൻ്റെ തീരുമാനമെന്തെന്ന് ചോദിക്കുകയായിരുന്നില്ല വേണ്ടത്.’- മാഴ്സലീഞ്ഞോ ട്വിറ്ററിൽ കുറിച്ചു.

സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിൻ്റെ തീരുമാനം തെറ്റെന്നാണ് വിദഗ്ധാഭിപ്രായം. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാടിലുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Read Also: ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം

നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു. 97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു.

Story Highlights: Marcelinho Alvaro Vasquez referee chhetri goal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top