Advertisement

മാസ് റിയാദ് ഭാരവാഹികളെ തെരഞ്ഞെടുത്തു; അശ്‌റഫ് മേച്ചേരി പ്രസിഡന്റ്

March 5, 2023
Google News 2 minutes Read
MASS Riyadh Offcials

മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.സി അബ്ദു മാസ്റ്റർ, യൂസഫ് പി.പി എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. MASS Riyadh elected officials

പുതിയ ഭാരവാഹികളായി പ്രസിഡന്റായി അശ്‌റഫ് മേച്ചേരിയെയും ജനറൽ സെക്രട്ടറിയായി സുഹാസ് ചേപ്പാലിയെയും ട്രഷററായി ഫൈസൽ എ. കെയെയും തെരഞ്ഞെടുത്തു. ഉമ്മർ കെ.ടി, ഷാജു കെ.സി, ശിഹാബ് കൊടിയത്തൂർ (രക്ഷാധികാരികൾ), ജബ്ബാർ കെ.പി, ഹർഷാദ് എം.ടി (വൈ. പ്രസിഡന്റുമാർ), ഷമീം എൻകെ, സാദിഖ് വലിയപറമ്പ് (ജോ. സെക്രട്ടറിമാർ)

Read Also: റിയാദ് മെട്രോ സര്‍വീസ് ഈ വര്‍ഷം പൂര്‍ത്തിയാകും; ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

വിവിധ കൺവീനർമാരായി മുസ്തഫ നെല്ലിക്കാപറമ്പ് (ജീവകാരുണ്യം) യതി മുഹമ്മദ് (സാംസ്‌കാരികം), സുബൈർ കാരശ്ശേരി (ജന. കൺവീനർ), സി.ടി സഫറുള്ള (മീഡിയ,) യൂസഫ് പി.പി (പലിശരഹിത സാമ്പത്തിക കാര്യങ്ങൾ) ഷമീൽ (സ്‌പോർട്‌സ്), സലാം പേക്കാടൻ (ഫിനാൻസ് കോർഡിനേറ്റർ), മനാഫ് കാരശ്ശേരി (മീറ്റിംഗ് കോഓഡിനേറ്റർ), ഷംസുകാരാട്ട്, ഹാസിഫ് കാരശ്ശേരി (ഐ.ടി വിംഗ്), അലി പേക്കാടൻ (ബിസിനസ്സ്), സപ്പോർട്ടിംഗ് കൺവീനർമാർ മുഹമ്മദ് കൊല്ലളത്തിൽ, ഹാറൂൺ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കൽ, ഷാഹുൽ ഹമീദ് കൊടിയത്തൂർ, അഫീഫ് കക്കാട്, അബ്ദുൽ നാസർ പുത്തൻ കൂടാതെ മുപ്പത്തിരണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Story Highlights: MASS Riyadh elected officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here