Advertisement

സ്വർണത്തിന് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്കിംഗ് നിർബന്ധം

March 6, 2023
Google News 2 minutes Read
No sale of gold jewelry without HUID from April 1

പുതിയ ഹാൾമാർക്കിങ് തിരുമാനത്തിൽ ഉറച്ച് കേന്ദ്രസർക്കാർ. സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും. ( No sale of gold jewellery without HUID from April 1 )

രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്നാണ് പുതിയ ചട്ടം. എന്നാൽ ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിൽക്കുന്നതിനോ കൈയിൽവെക്കുന്നതിനോ തടസ്സമില്ല.

ആറഅ അക്കമുള്ള ആൽഫാ ന്യൂമെറിക് കോഡാണ് എച്ച്യുഐഡി നമ്പർ. ഹാൾമാർക്കിംഗിന്റെ സമയത്ത് തന്നെ ഇത് സ്വർണാഭരണങ്ങളിൽ പതിച്ചിരിക്കും. ബിഐഎസ് കെയർ ആപ്പിലൂടെ സ്വർണ വാങ്ങുന്ന ഉഭപോക്താവിന് തന്നെ എച്ച് യുഐഡി കോഡ് യഥാർത്ഥമാണോ എന്ന് വേരിഫൈ ചെയ്യാം. ഒരു ജ്വല്ലറി ഉടമ വ്യാജ ഹോൾമാർക്കിംഗ് നടത്തിയാൽ പരാതിപ്പെടാനും സാധിക്കും.

ഇനി മുതൽ വിപണിയിൽ ലഭ്യമാകുന്ന സ്വർണാഭരണങ്ങളുടെ ഹോൾമാർക്കിൽ മൂന്ന് ഘടകങ്ങളുണ്ടാകും. ഒന്ന് ബിഐഎസ് ലോഗോ, രണ്ട് ഫിറ്റ്‌നസ് ഗ്രേഡ് മൂന്ന് ആറക്ക എച്ച്‌യുഐഡി കോഡ്.

Story Highlights: No sale of gold jewellery without HUID from April 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here