മദ്യപിക്കുന്നതിനൊപ്പം വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരണപ്പെട്ടു

മദ്യപിക്കുന്നതിനൊപ്പം വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരണപ്പെട്ടു. നാഗ്പൂരിൽ 41 വയസുകാരനായ യുവാവാണ് മരണപ്പെട്ടത്. ജേണൽ ഓഫ് ഫൊറൻസിക് ആൻഡ് ലീഗൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഹോട്ടലിൽ വച്ച് വനിതാ സുഹൃത്തിനെ കണ്ട യുവാവ് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ ഇയാൾ 50 എംജിയുടെ രണ്ട് വയാഗ്ര ഗുളികകൾ കഴിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന യുവാവിന് പിറ്റേന്ന് രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. കടുത്ത ഛർദ്ദിയും അനുഭവപ്പെട്ട ഇയാളോട് ആശുപത്രിയിൽ പോകാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞെങ്കിലും മദ്യപിച്ചതിനു ശേഷം തനിക്ക് ഇത്തരം അസ്വസ്ഥതകളുണ്ടായിട്ടുണ്ടെന്ന് ഇയാൾ മറുപടി നൽകി. താമസിയാതെ ഇയാളുടെ നില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിയപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറഞ്ഞത് മരണകാരണമായെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്മാർട്ടത്തിനിടെ ഇയാളുടെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ കട്ടപിടിച്ച 300 ഗ്രാം രക്തം കണ്ടെത്തി. മദ്യവും ഗുളികയും മുൻപുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് അപകടമായതെന്ന് ഡോക്ടർമാർ പറയുന്നു.
Story Highlights: alcohol viagra tablet man dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here