Advertisement

ലൈഫ് മിഷന്‍ കോഴയിടപാട്; സി.എം രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും

March 7, 2023
Google News 3 minutes Read
CM Ravindran may appear before ED Life Mission Bribery case

ലൈഫ്മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം.(CM Ravindran may appear before ED Life Mission Bribery case)

ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.

Read Also: ലൈഫ് മിഷന്‍ കോഴക്കേസ്; എം.ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു

കേസില്‍ മൊഴികളുടെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്.

Story Highlights: CM Ravindran may appear before ED Life Mission Bribery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here