ക്ലിക്ക് ഓണ്‍ ദുബായ് മെഗാ വെയര്‍ഹൗസ് സെയില്‍; ചിത്രത്തിലെ സംഭവം തിരിച്ചറിഞ്ഞാല്‍ ഗൃഹോപകരണങ്ങള്‍ സമ്മാനമായി നേടാന്‍ അവസരം

ദുബായില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ വെയര്‍ഹൗസ് സെയില്‍ പ്രഖ്യാപിച്ച് ക്‌ളിക്കോണ്‍. മാര്‍ച്ച് 10 മുതല്‍ 12 വരെയാണ് ഓഫര്‍. 75 ശതമാനം വിലക്കുറവില്‍ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ക്ലിക്ക് ഓണ്‍ സൃഷ്ടിക്കുന്നത്. (click on mega warehouse sale dubai)
മെഗാ വെയര്‍ ഹൗസ് സെയിലിന്റെ ഭാഗമായി ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് നാളെ മുതല്‍ ഗൃഹോപകരണങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ട്വന്റിഫോര്‍ പുറത്തുവിടുന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിലൂടെ സമ്മാനങ്ങള്‍ക്ക് പ്രേക്ഷകര്‍ക്ക് അര്‍ഹരാകാം. ചിത്രങ്ങളില്‍ കാണുന്ന സ്ഥലം, പേര്, വ്യക്തി, സംഭവം മുതലായവ ഏതെന്ന് തിരിച്ചറിഞ്ഞ് വിശദീകരിക്കുന്നതിലൂടെയാണ് സമ്മാനങ്ങള്‍ നേടാന്‍ സാധിക്കുക.
Read Also:സൗദിയ്ക്ക് പുതിയ മന്ത്രിമാര്‍; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മെഗാ വെയര്‍ഹൗസ് സെയിലിലൂടെ ക്‌ളിക്കോണ്‍, ട്രാവലര്‍, ഹോംവേ, ബ്രൈറ്റ് മാക്‌സ്, റോക്കേഴ്‌സ്, ഫൈന്‍ഫെതര്‍ ഫൂട്ട് ഫിറ്റ്, ഇലക്ട്രോണ്‍, ടൂത്തഫ്രഷ് എന്നീബ്രാന്റുകളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാവും. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഒന്നിലെ ക്‌ളിക്കോണ്‍ ടെക്‌നോഫിറ്റ് കോര്‍പ്പറേറ്റ് ഓഫീസിലാണ് മെഗാ സെയില്‍ നടക്കുക. രാവിലെ എട്ടുമണിമുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് പ്രവേശനം അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.clikon.ae സന്ദര്‍ശിക്കൂ..
Story Highlights: click on mega warehouse sale dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here