കുന്ന് ഇടിക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവല്ലം പൂങ്കുളം ബാങ്കിന് പിൻവശം കുന്ന് ഇടിക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പൂങ്കുളം സ്വദേശി ജയനാണ് (50) മരിച്ചത്. ആറുമണിയോടെ ആണ് സംഭവം. വീട് നിർമാണത്തിൻ്റെ ഭാഗമായി കുന്ന് ഇടിക്കുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു എന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ( landslide; worker died in Thiruvallam ).
ഇതിനിടയിൽ ഒരു ഭാഗം ഇടിഞ്ഞ് തൊഴിലാളിയുടെ മേലിൽ പതിക്കുക ആയിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ഒരു മണിക്കൂറോളം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ജയനെ പുറത്തെടുത്തത്.
ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
Story Highlights: landslide; worker died in Thiruvallam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here