വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; മുപ്പത്തോളം പേർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി
March 10, 2023
2 minutes Read

പത്തനംതിട്ട മൈലപ്ര എൻഎസ്എസ് വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. മുപ്പത്തോളം ആളുകൾക്കാണ് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. എല്ലാവരും ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്.
Read Also: ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി
ഭക്ഷ്യ വിഷബാധയേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അധികവും. കോളജിന്റെ അഫിലിയറ്റഡ് ഹോസ്റ്റൽ ആണ് ഇതെന്നാണ് വിവരം.
Story Highlights: Food poisoning in working women’s hostel Pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement