Advertisement

കശ്മീരിൽ വസന്തത്തിന്റെ വരവ്; പൂത്തുലഞ്ഞ് ആയിരക്കണക്കിന് ബദാം മരങ്ങൾ

March 11, 2023
Google News 3 minutes Read
Arrival of spring in Kashmir, thousands of almond trees in full bloom

കശ്മീരിൽ ഔദ്യോഗികമായി ഇപ്പോൾ വസന്തകാലമാണ്. ശ്രീനഗറിൽ പിങ്ക്, വെള്ള നിറങ്ങളിലെ പൂക്കൾ നിറഞ്ഞു. ഇത് വിനോദസഞ്ചാര സീസണിന്റെ തുടക്കവും വസന്തത്തിന്റെ വരവുമാണ് അറിയിക്കുന്നത്. സഞ്ചാരികളുടെ വരവ് മുൻകാല റെക്കോർഡുകളെല്ലാം തകർക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.(Arrival of spring in Kashmir, thousands of almond trees in full bloom)

മാർച്ച് പകുതിയോടെ ശ്രീനഗറിലെ വിവിധ ഉദ്യാനങ്ങളിൽ വസന്തകാലം ആഘോഷിക്കാൻ ജമ്മു കശ്മീർ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു. ബദാം പൂവിന് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടവും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

ശ്രീനഗറിലെ ഹരി പർബത് കോട്ടയുടെ താഴ്വരയിൽ ആയിരക്കണക്കിന് ബദാം മരങ്ങളാണ് പൂത്ത് നിൽക്കുന്നത്. കഠിനമായ ശൈത്യകാലത്ത് വീടിനുള്ളിൽ കഴിയുന്ന ഭൂരിഭാഗം പ്രദേശവാസികൾക്കും ഉണർവ് നൽകാൻ ഈ പൂക്കാലത്തിന് കഴിയുന്നു. വസന്തം പൂന്തോട്ടങ്ങളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും നിറം പകരുന്നു.

ശ്രീനഗറിലെ പ്രശസ്തമായ ഈ ബദാം പൂന്തോട്ടം അറിയപ്പെടുന്നത് ബദാംവാരി എന്നാണ്. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇതിനകം ബദാംവാരിയിൽ സന്ദർശിച്ചത്. ഈ ഉദ്യാനത്തെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും സംരക്ഷിക്കപ്പെട്ടിട്ടില്ല.

Story Highlights: Arrival of spring in Kashmir, thousands of almond trees in full bloom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here